ഇന്ന് സൂര്യഗ്രഹണം


മുംബൈ: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. രാജ്യത്തെ എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഗ്രഹണം ദൃശ്യമായി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാണ് ദൃശ്യമായത്. 2020ലെ ആദ്യത്തേതും 100 വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനവും ഇന്നാണ്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. മഴക്കാലമായതിനാൽ മേഘങ്ങൾ കാഴ്ച മറച്ച നിലയിലാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമായത്. തിരുവനന്തപുരത്ത് രാവിലെ 10.15 മുതൽ ഉച്ചയ്ക്കു 1.15 വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed