തെന്നിന്ത്യൻ നടി ഉഷാ റാണി അന്തരിച്ചു


ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അവർ. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ അവർ വേഷമിട്ടു. അഹം, അമ്മ അമ്മായിയമ്മ, ഏകലവ്യൻ, അങ്കത്തട്ട്, മയിലാട്ടം, തെങ്കാശിപ്പട്ടണം, മില്ലേനിയം സ്റ്റാർസ്, പത്രം, കന്മദം, ഹിറ്റ്ലർ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എം.ശങ്കരന്‍റെ ഭാര്യയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed