കോവിഡ് ഇല്ലാതാകുന്നതുവരെ ജാഗ്രത തുടരണമെന്ന് ഡബ്ല്യുഎച്ച്‌ഒ

ജനീവ: ലോകത്ത് എവിടെയും കോവിഡ് ഇല്ലാതാകുന്നതുവരെ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാർഗരറ്റ് ഹാരിസ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചില രാജ്യത്ത് രോഗവർധന കാണുന്നുണ്ട്. ജനങ്ങൾ കൊറോണ വൈറസിനെതിരെ തുടർന്നും സ്വയം സംരക്ഷിക്കണം. ഇളവുകൾ നീക്കുന്ന സാഹചര്യത്തിൽ ‘ശരിയായി, എല്ലാം കഴിഞ്ഞെന്ന് ജനങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ, ഇത് കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ പ്രക്ഷോഭകർ ഒത്തുകൂടുമ്പോൾ മുൻകരുതലെടുക്കണമെന്നും അവർ പറഞ്ഞു.