ജോർജ് ഫ്ളോയിഡിന്‍റെ മരണം; പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകം, നരഹത്യ കുറ്റങ്ങൾ ചുമത്തി


വാഷിംഗ്ടണ്‍ ഡിസി: ജോർജ് ഫ്ളോയിഡിന്‍റെ കഴുത്തിൽ മുട്ടുകുത്തി നിന്ന മിനിയപോളിസ് പോലീസ് ഉദ്യോഗസ്ഥൻ ഡെറെക് ചൗവിനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി. കസ്റ്റഡിയിലെടുത്തതിനു തൊട്ടുപിന്നാലെ ഹെന്നെപിൻ കൗണ്ടി അറ്റോർണി മൈക്ക് ഫ്രീമാനാണ് കുറ്റപത്രം പ്രഖ്യാപിച്ചത്. ജീവശ്വാസത്തിനായി പിടയുന്പോഴും ജോർജിന്‍റെ കഴുത്തിൽ ഡെറെക് മിനുട്ടുകളോളം കാൽമുട്ടുകൾ അമർത്തിപിടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.

സംഭവത്തിൽ ഉൾപ്പെട്ടെ നാല് പോലീസ് ഉദ്യോഗസ്ഥരയെും സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു. ഇതിൽ കഴുത്തിൽ കാൽ അമർത്തിയത് ഡെറെക് ആയിരുന്നു. ജോർജിന്‍റെ മരണത്തിൽ മറ്റു മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അവർക്കെതിരെയും കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് പറയപ്പെടുന്നത്.

You might also like

Most Viewed