ഫ്രാൻസിൽ ബാറുകളും റസ്റ്റോറന്‍റുകളും തുറക്കുന്നു


പാരീസ്: ഫ്രാൻസിൽ ബാറുകളും റസ്റ്റോറന്‍റുകളും തുറക്കാൻ ഒരുക്കം. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂൺ രണ്ടോടെ റസ്റ്റോറന്‍റുകൾ, ബാറുകൾ, കഫേകൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവ തുറക്കാനാണ് തീരുമാനം. നൂറു കിലോമീറ്റർ പരിധിക്കു പുറത്തുള്ള യാത്രാ നിയന്ത്രണത്തിൽ സർക്കാർ ഇളവ് നൽകി. എന്നാൽ‌ പത്തിലധികം പേർ ഒത്തുകൂടുന്നതിനുള്ള വിലക്ക് തുടരും. ജനങ്ങൾ സമൂഹ്യ അകലം പാലിക്കണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു.

മ്യൂസിയങ്ങളും അടുത്തയാഴ്ചയോടെ തുറക്കും. അതേസമയം, ഓറഞ്ച് സോൺ ആയ വിശാല പാരിസ് മേഖലയിൽ നിയന്ത്രണങ്ങൾ തുടരും. ജൂൺ പകുതിയോടെ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായുള്ള അതിർത്തി വീണ്ടും തുറക്കാൻ ശ്രമിക്കുമെന്നും ഫിലിപ്പി പറഞ്ഞു. കൊറോണ ബാധിച്ച് ഫ്രാൻസിൽ 28,000ലധികം ആളുകളാണ് മരിച്ചത്. 1.86ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചു.

You might also like

Most Viewed