ലോക്ക്ഡൗണ്‍; സ്ലൊവേനിയയിൽ ശക്തമായ പ്രതിഷേധം
ലുബ്ലാന: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്ലൊവേനിയയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ വൻ പ്രതിഷേധം. നൂറുകണക്കിനാളുകളാണ് സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലാനയിലേക്ക് സൈക്കിളിൽ സംഘടിച്ചെത്തിയത്. പ്രധാനമന്ത്രി ജാനെസ് ജാൻസക്കെതിരായായിരുന്നു പ്രതിഷേധം. പോലീസ് അമിതമായി അധികാരം പ്രയോഗിക്കുന്നുവെന്നും കുടിയേറ്റക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്നും, മാധ്യമപ്രവർത്തകർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്നുവെന്നുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പാരിസ്ഥിതിക സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ആണ് സ്ലൊവേനിയൻ സർക്കാർ ഏർപ്പെടുത്തുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

