തിരിച്ചെത്തുന്ന പ്രവാസികൾക്ക് വന്പൻ ഓഫറുമായി എയർടെൽ
തിരുവനന്തപുരം: വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സൗജന്യസിം സർവീസ് നൽകുമെന്ന് എയർടെൽ. ഇക്കാര്യം കന്പനി സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ജി സിമ്മാണ് നൽകുക. സൗജന്യ ഡാറ്റ, ടോക് ടൈം സേവനം ഉണ്ടാവുമെന്ന് എയർടെൽ അറിയിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

