സിറിയയിലെ എണ്ണപ്പാടങ്ങൾക്ക് സുരക്ഷ ശക്തമാക്കാനൊരുങ്ങി യുഎസ്


വാഷിംഗ്ടൺ: സിറിയയിലെ എണ്ണപ്പാടങ്ങൾക്ക് സുരക്ഷ ശക്തമാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പറാണ് ഇക്കാര്യം അറിയിച്ചത്. എണ്ണപ്പാടങ്ങൾ വഴിയുള്ള വരുമാനം ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ഐഎസ് ഭീകരരെ തടയുകയാണ് യുഎസ് ലക്ഷ്യം. സൈന്യത്തെ പിൻവലിക്കുമ്പോഴും എണ്ണപ്പാടങ്ങൾ സുരക്ഷിതമാക്കുമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ടാങ്കുകളും മറ്റ് സൈനിക സംവിധാനങ്ങളുൾപ്പെടെ കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് അമേരിക്കയുടെ പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed