തുർക്കി- കുർദ് പോരാട്ടം; ട്രംപിനെതിരെ സെനറ്റിൽ വ്യാപക പ്രതിഷേധം


വാഷിംഗ്ടൺ: വടക്കൻ സിറിയയിൽ തുർക്കി നടത്തിയ ആക്രമണത്തെ കുട്ടിക്കളിയോട് ഉപമിക്കുകയും യു.എസ് സൈനികരെ പിൻവലിക്കുകയും ചെയ്ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ യു.എസ് സെനറ്റിൽ വ്യാപക പ്രതിഷേധം. റിപ്പബ്ലിക്കൻ അംഗങ്ങൾ പോലും ട്രംപിന്‍റെ നടപടിയെ എതിര്‍ത്തു. ഒരാഴ്ച ദീർഘിച്ച പോരാട്ടത്തിൽ ഇതിനകം സിവിലിയന്മാർ ഉൾപ്പെടെ 500 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതിൽ ഭൂരിഭാഗവും കുർദ് വംശജരാണ്. മൂന്നുലക്ഷത്തോളം സിവിലിയന്മാർ പലായനം ചെയ്തിട്ടുമുണ്ട്. യു.എസ് വൈസ്പ്രസിഡണ്ട് മൈക്ക് പെൻസും തുർക്കി പ്രസിഡണ്ട് എർദോഗനുമായി നടത്തിയ ചർച്ചയെത്തുടർന്ന് 120 മണിക്കൂർ വെടിനിർത്തലിനു തുർക്കി സമ്മതിച്ചു. എന്നാൽ ഇതിനുശേഷവും റാസ് അൽ അയ്ൻ പട്ടണത്തിൽ ആക്രമണം തുടരുന്നതായി എ.പി റിപ്പോർട്ടു ചെയ്തു. സിറിയയ്ക്കുള്ളിൽ തുർക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദ്ദി ഷ്ട സുരക്ഷിതമേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ കുർദുകൾക്ക് അവസരം നൽകാനാണു വെടിനിർത്തലെന്ന് എർദോഗൻ ചൂണ്ടിക്കാട്ടി.

കുർദുകൾ പിന്മാറിയില്ലെങ്കിൽ അഞ്ചുദിവസത്തെ സമയപരിധി കഴിഞ്ഞ് കൂടുതൽശക്തമായ ആക്രമണം നടത്തുമെന്നും എർദോഗൻ പറഞ്ഞിരുന്നു. ട്രംപ് തനിക്ക് അയച്ച കത്ത് എല്ലാ നയതന്ത്രമര്യാദകളും ലംഘിക്കുന്നതായിരുന്നുവെന്നും എന്നാൽ, രണ്ടുനേതാക്കളും തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും കണക്കിലെടുത്ത് ഇക്കാര്യം വിട്ടുകളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed