യുഎസിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു; ഫിലാഡൽഫിയയിൽ പിസ ഡെലിവറിക്കിടെ ദാരുണാന്ത്യം


ഷീബ വിജയൻ


ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ ഡെലിവറി നടത്തുന്നതിനിടെ തെലങ്കാന സ്വദേശിയായ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഈ സംഭവം നടന്നത്.

വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അജ്ഞാതനായ അക്രമി അൻഷുലിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ, അൻഷുലിന്റെ കൈവശമുണ്ടായിരുന്ന പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ അക്രമി കവർന്നിട്ടില്ലാത്തതിനാൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ അൻഷുൽ, വാരാന്ത്യങ്ങളിൽ പാർട്ട് ടൈം ജോലിയായാണ് പിസ ഡെലിവറിക്ക് പോയിരുന്നത്. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടിട്ടുണ്ട്. അൻഷുലിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

vdfsdsesd

You might also like

  • Lulu Exchange
  • Straight Forward

Most Viewed