പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ: ഇറാന് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇസ്രായേൽ


ഷീബ വിജയൻ

തങ്ങളുടെ തെക്കൻ മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ അതിശക്തമായ മറുപടി നൽകി. ഇറാന്റെ പ്രമുഖ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് രൂക്ഷമായ ആക്രമണം നടത്തിയത്. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് വിരാമമിട്ട് ഇരുരാജ്യങ്ങളും വീണ്ടും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസം ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ വർഷം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്.

ആക്രമണത്തെ തുടർന്ന് തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലല്ല ആക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വ്യോമതാവളങ്ങൾക്കും കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. അതേസമയം, അമേരിക്ക ഈ വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ജോർഡനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി.

article-image

adswasdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed