ഗസ്സ സഹായക്കപ്പൽ ആക്രമിച്ച സംഭവം: ഇസ്രായേലിനെതിരെ യുദ്ധക്കുറ്റ അന്വേഷണവുമായി ഫ്രാൻസ്


ഷീബ വിജയൻ

പാരിസ്: ഗസ്സയിലേക്ക് പുറപ്പെട്ട അന്താരാഷ്ട്ര സഹായക്കപ്പലായ 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' തടഞ്ഞ് സമാധാന പ്രവർത്തകരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇസ്രായേലിനെതിരെ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. പീഡനം, യുദ്ധക്കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തി ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രൊസിക്യൂട്ടർമാരാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. മെയ് 18-ന് രാജ്യാന്തര സമുദ്ര അതിർത്തിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം സഹായക്കപ്പൽ തടയുകയും 40 രാജ്യങ്ങളിൽ നിന്നുള്ള 430-ഓളം പ്രവർത്തകരെ തടവിലാക്കുകയും ചെയ്തത്. കസ്റ്റഡിയിലായ സമാധാന പ്രവർത്തകരെ ഇസ്രായേൽ സൈന്യം അതിക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്കിരയാക്കിയതായി മോചിതരായ ഫ്രഞ്ച് പൗരന്മാർ വെളിപ്പെടുത്തിയിരുന്നു. പ്രവർത്തകരെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പങ്കുവെച്ച ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന് ഫ്രാൻസ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിനെതിരെ ബലാത്സംഗം, ക്രൂരമായ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ പ്രവർത്തകരുടെ അഭിഭാഷകർ ഒരുങ്ങുകയാണ്.

article-image

DFSVDASADSQWA

You might also like

  • Lulu Exchange
  • Straight Forward

Most Viewed