പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍
ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ചൗധരി ഷുഗര്‍ മില്‍ കേസിലാണ് അറസ്റ്റ്. കേസിന്റെ വാദം കേള്‍ക്കുന്നതിനായി നവാസ് ഷെരീഫിനെ നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അല്‍ അസീമിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.
ശിക്ഷ ലഭിച്ച കേസില്‍ ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. നവാസ് ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്ത അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനായി ഷെരീഫിനെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയില്‍ ആവശ്യപ്പെടും. പഞ്ചസാര കയറ്റുമതിക്കായി സബ്‌സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗര്‍ മില്‍സിനെ ഷെരീഫ് കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് കേസ്.

