കാലിഫോർണിയയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്ക്
കാലിഫോർണിയ: സാൻ ബുർനോയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്ക്. സാൻ ബുർനോയിലെ ടാൻഫോറൻ ഷോപ്പിംഗ് മാളിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്പിലാണ് ഇവർക്ക് പരിക്കേറ്റത്. പ്രാദേശിക സമയം ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആളുകൾ പ്രദേശത്തുനിന്ന് മാറിനിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

