ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങി
ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപയിൽ സാധനങ്ങൾ വാങ്ങാം. ജൂലൈ ഒന്നു രാവിലെ മുതൽ കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതൽ രണ്ടായിരത്തിന്റെ നോട്ടുവരെയാണ്. സ്വീകരിക്കുന്നത്. എന്നാൽ ബാക്കി നൽകുക ദിർഹത്തിലാവും. ഇവിടെ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താവുന്ന 16 -മത്തെ രാജ്യമായി ഇന്ത്യ.

