ധാക്കയിൽ പാലം തകർന്ന് ട്രെയിൻ മറിഞ്ഞു; അഞ്ച് മരണം: നൂറിലധികം പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ പാലം തകർന്ന് ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ധാക്ക−സിൽഹെത് റൂട്ടിൽ കാല്വാര എന്ന സ്ഥലത്താണ് സംഭവം. എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുമ്പോള്‍ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണു. ഇതേ തുടർന്ന് അഞ്ച് ബോഗികൾ തലകീഴായ് മറിഞ്ഞു. ഒരെണ്ണം കനാലിലേക്ക് വീഴുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

