കിം ജോംഗ് ഉന്നിനെ പുകഴ്ത്തി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകധിപതി കിം ജോംഗ് ഉന്നിനെ പുകഴ്ത്തി. ഏറ്റവും ആദരണീയൻ എന്നാണ് ട്രംപ് കിമ്മിനെ അഭിസംബോധന ചെയ്തത്.
കിം വളരെ തുറന്ന മനസുള്ളവനും നാം കാണുന്നതിൽ നിന്നുമാറി ഏറ്റവും ആദരണനീയനുമാണെന്ന് ട്രംപ് പറഞ്ഞു. കിമ്മുമായി ഉടൻ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അത് ലോകത്തിനു മെച്ചമാണെന്നു തങ്ങൾ വിചാരിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായുള്ള വൈറ്റ്ഹൗസ് കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്പായിരുന്നു ട്രംപിന്‍റെ പ്രശംസ.
അതേസമയം, കിമ്മുമായുള്ള ചർച്ചയിൽ ഫലമുണ്ടായില്ലെങ്കിൽ കൂടിക്കാഴ്ചയിൽനിന്ന് ഇറങ്ങിപ്പോരുമെന്ന മുൻ പരാമർശം ട്രംപ് ആവർത്തിച്ചു. മേയ് അവസാനമോ ജൂൺ ആദ്യമോ ട്രംപ്−കിം കൂടിക്കാഴ്ച നടക്കുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
