ഇന്തോനേഷ്യയിൽ എണ്ണക്കിണറിന് തീപിടിച്ച് 10 പേർ മരിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് രാത്രി ഒന്നരയോടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. കന്പനിക്ക് സമീപമുണ്ടായിരുന്ന വീടുകളിലേക്കും തീ പടർന്നു.
അഗ്നിശമനസേന സ്ഥലത്തെത്തി ഏറെ പേരെ രക്ഷപ്പെടുത്തി. തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
