ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി േസ്റ്റ ചെയ്തു
ന്യൂഡൽഹി : ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി േസ്റ്റ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ല, സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടി േസ്റ്റ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.
ജേക്കബ് തോമസ് കോടതിയലക്ഷ്യം നടത്തിയതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി നിരീക്ഷിച്ചു. ജഡ്ജിമാർക്കെതിരായ വിമർശനമല്ല ജേക്കബ് തോമസ് നടത്തിയത്. സംവിധാനത്തിനെതിരായ വിമർശനമാണ് ജേക്കബ് തോമസ് നടത്തിയിരിക്കുന്നത്. ഇത് ജഡ്ജിമാർക്കെതിരാണെന്ന് കരുതാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ജേക്കബ് തോമസ് അയച്ച കത്താണ് കോടതിലക്ഷ്യത്തിലേക്ക് നയിച്ചത്. കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു കത്തയച്ചത്. ഈ ജഡ്ജിമാർ വിജിലൻസിന്റെ അഴിമതി വിരുദ്ധനീക്കങ്ങളുടെ മുനയൊടിക്കുന്നെന്നും കത്തിൽ ആരോപിച്ചിരുന്നു. ഈ കത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്താണ് ജേക്കബ് തോമസ് സുപ്രിംകോടതിയെ സമീപിച്ചത്.

