ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ മക്മാസ്റ്ററെ ട്രംപ് പുറത്താക്കി
വാഷിംഗ്ടൺ : അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എൻഎസ്എ) എച്ച്.ആർ മക്മാസ്റ്ററെ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുറത്താക്കി. യു.എന്നിലെ മുൻ അമേരിക്കൻ അംബാസഡറായിരുന്ന ജോൺ ബോൾട്ടൺ ആണ് പുതിയ ഉപദേഷ്ടാവ്. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളിൽ അഴിച്ചുപണി നടത്താനുള്ള ട്രംപിന്‍റെ തീരുമാനത്തിന്‍റെ ഭാഗമാണ് പുതിയ നീക്കം. ട്വിറ്ററിലൂടെയാണ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റിയ വിവരം അറിയിച്ചത്. റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഇറാനെതിരെയും നോർത്ത് കൊറിയക്കെതിരെയും സൈന്യത്തെ ഉപയോഗിക്കുന്ന അമേരിക്കൻ നിലപാടിനെ പിന്തുണക്കുന്നയാളാണ് പുതിയ ഉപദേഷ്ടാവ്. വിദേശകാര്യവകുപ്പിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബോൾട്ടൺ 14 മാസത്തിനിടെട്രംപിന്റെ മൂന്നാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ്.
മുൻ സേനാ ജനറലായ മക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പംപുലർത്താൻ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടുകൾ. മക്മാസ്റ്റർ വഴങ്ങാത്തയാളും അദ്ദേഹത്തിന്‍റെ പത്രസമ്മേളനങ്ങൾ ദൈർഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് റെക്സ് ടില്ലേഴ്സണെ നീക്കി മൈക്ക് പോംപിയോയെ ട്രംപ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ട്രംപിന്റെ നീക്കങ്ങളെന്നാണ് വിമർശനം.
അതേസമയം പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ മുഖ്യ അഭിഭാഷകനായിരുന്നു ജോൺ ഡൗഡ് രാജിവെച്ചു. 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ കേസിൽ ട്രംപിനായി ഹാജരായിരുന്നത് ജോൺ ഡൗഡായിരുന്നു. എന്നാൽ എന്തിനാണ് രാജിയെന്ന് വ്യക്തമാക്കിയില്ല. അതേസമയം ജോൺ ഡൗഡിന്റെ നിർദേശങ്ങൾ ട്രംപ് തള്ളിക്കളയുന്നതാണ് രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ കേസ് കൈകാര്യം ചെയ്യുന്നതിൽ ഡൗഡിലുള്ള ആത്മവിശ്വാസം ട്രംപിന് നഷ്ടപ്പെട്ടുവെന്നും. ഇത് അറിയിച്ചതിനെത്തുടർന്നാണ് ഡൗഡിന്റെ രാജിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ വാർത്തകളോടൊന്നും ഡൗഡ് പ്രതികരിച്ചില്ല. എന്തിനാണ് രാജിയെന്നും വ്യക്തമാക്കിയിട്ടില്ല, അതേസമയം പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്നുകൊണ്ട് ജോൺ ഡൗഡ് വിവിധ മാധ്യമങ്ങൾക്ക് ഈമെയിൽ അയച്ചു. പ്രസിഡണ്ടിനെ താൻ ഇഷ്ടപ്പെടുന്നതായും അദ്ദേഹത്തിന് നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. മുൻ പ്രസിഡണ്ട് മൗമൂണിന്റെ അർധസഹോദരനാണ്. ഇപ്പോൾ ഇരുവരും എതിർചേരികളിലാണ്.

