ത​ട​വി​­​­​­​ലു​­​­​­​ള്ള അ​വ​സാ​­​­​­​ന പെ​­​­​­​ൺ​­­കു​­​­​­​ട്ടി​­​­​­​യെ­­­ മോ​­​­​­​ചി​­​­​­​പ്പി​­​­​­​ക്കും വ​രെ­­­ പോ­­­രാ­­­ടു­­­മെ­­­ന്ന് നൈ​­​­​­​ജീ​­​­​­​രി​­​­​­​യൻ സർക്കാർ


അബുജ : നൈജീരിയയിലെ ദാപ്ചിയിൽ കഴിഞ്ഞ മാസം ഗേൾസ് സ്കൂൾ ആക്രമിച്ചു ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയ പെൺകുട്ടികളിൽ അവസാനത്തെ ആളെ മോചിപ്പിക്കും വരെ പോരാടുമെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു. ബന്ദിയാക്കപ്പെട്ട പെൺകുട്ടികളിൽ ആരെയും കൈവിടില്ല. ഭീകരരുടെ തടങ്കലിലുള്ള അവസാന പെൺകുട്ടിയെ മോചിപ്പിക്കും വരെ ശ്രമങ്ങൾ തുട‌രുമെന്നും പ്രസിഡണ്ട് മുഹമ്മദ് ബുഹാരി പറഞ്ഞു. 

ഫെബ്രുവരി 19ന് സ്കൂൾ ആക്രമിച്ച് 110 പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവരിൽ 104 പേരെ സർക്കാർ മോചിപ്പിച്ചു. അഞ്ചു പെൺകുട്ടികൾ മരിച്ചെന്നാണ് വിവരം. ഒരു കുട്ടിയെ ഇപ്പോഴും തടവിൽ പാർപ്പിച്ചിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed