ഐ.എം വിജയനാകാൻ ­നി­വിൻ പോ­ളി­


ഫുട്ബോൾ ഇതി­ഹാ­സം ഐ.എം വി­ജയന്റെ­ ജീ­വി­തം സി­നി­മയാ­കു­ന്നു­. ഇന്ത്യൻ ഫു­ട്ബോ­ളി­ലെ­ കറു­ത്ത മു­ത്താ­യെ­ത്തു­ന്നത് നി­വിൻ പോ­ളി­യാ­ണ്. രാ­മലീ­ലയു­ടെ­ സംവി­ധാ­യകൻ അരുൺ ഗോ­പി­യാണ് വി­ജയന്റെ­ ജീ­വി­തം വെ­ള്ളി­ത്തി­രയിൽ ഒരു­ക്കു­ന്നതെ­ന്നാണ് അറി­യു­ന്നത്. ചി­ത്രത്തി­ന്റെ­ പൂ­ർ­ണതയ്ക്കാ­യി­ നി­വിൻ പോ­ളി­ ഫു­ട്ബോൾ പ്രാ­ക്ടീസ് ചെ­യ്യു­ന്ന ചി­ത്രങ്ങൾ ഇതി­നകം സോ­ഷ്യൽ മീ­ഡി­യയിൽ വൈ­റലാ­യി­ക്കഴി­ഞ്ഞു­.

തൃ­ശ്ശൂർ കോ­ർ­പ്പറേ­ഷൻ േസ്റ്റ­ഡി­യത്തിൽ പത്ത് പൈ­സയ്ക്ക് സോ­ഡാ­ വി­റ്റ് നടന്ന പയ്യനാണ് പി­ന്നീട് രാ­ജ്യം അന്നു­ വരെ­കണ്ട ഏറ്റവും മി­കച്ച ഫു­ട്ബോ­ളർ ആയി­ വളർ­ന്നത്. ആ കഥയാണ് സി­നി­മയാ­കു­ന്നത്. ഫു­ട്ബോൾ പ്രേ­മി­കളു­ടെ­ ആരാ­ധനാ കഥാ­പാ­ത്രമാ­യി­രു­ന്ന വി­.പി­ സത്യന്റെ­ ജീ­വി­തകഥ പറയു­ന്ന, ജയസൂ­ര്യ നാ­യകനാ­യ ക്യാ­പ്ടൻ പ്രേ­ക്ഷക പ്രീ­തി­ നേ­ടി­ മു­ന്നേ­റു­ന്നതി­നി­ടയി­ലാണ് മറ്റൊ­രു­ സ്പോ­ർ­ട്സ് ബയോ­ പിക് കൂ­ടി­ അണി­യറയിൽ ഒരു­ങ്ങു­ന്നത്. നവാ­ഗതനാ­യ പ്രജേഷ് സെ­ന്നാ­യി­രു­ന്നു­ വി­.പി­ സത്യന്റെ­ ജീ­വി­തം ക്യാ­പ്ടൻ എന്ന പേ­രിൽ സി­നി­മയാ­ക്കി­യത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed