ലോ­ക സമാ­ധാ­നത്തി­നാ­യി­ പ്രാ­ർ­ത്ഥി­ക്കണമെ­ന്ന് ഫ്രാ​​​​​​­​​​​​​ൻ​​​­സി​​​സ് മാ­ർ­പാ­പ്പ


വത്തിക്കാൻ സിറ്റി : വലിയ നോന്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഫെബ്രുവരി 23ന് ലോക സമാധാനത്തിനായി പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമാധാനത്തിനായുള്ള പരിശ്രമത്തിൽ കത്തോലിക്കരെ മാത്രമല്ല, മറ്റു സഭാ വിശ്വാസികളെയും ഇതര മതസ്ഥരയെും മാർപാപ്പ സ്വാഗതം ചെയ്തു. പ്രാർത്ഥിച്ചാൽ മാത്രം പോരാ, അക്രമത്തോടും സംഘർഷത്തോടും ‘നോ’ പറയാൻ കൂടി തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു. 

ലോകം മുഴുവൻ സംഘർഷ നിഴലിലാണ്. സമാധാനത്തിനായി തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് എല്ലാവരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം. അക്രമത്തെ തള്ളിപ്പറയണം. അക്രമത്തിലൂടെ നേടിയെടുക്കുന്ന ജയം കപടജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോംഗോയിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും മാർപാപ്പ പറഞ്ഞു. 

You might also like

Most Viewed