മാധ്യമപ്രവർത്തക അവാർഡ് അർഹിക്കുന്നുവെന്ന് സ്നോഡൻ
ന്യൂഡൽഹി : 500 രൂപ നൽകിയാൽ ആധാർ വിവരങ്ങൾ ചോർത്തിക്കിട്ടുമെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക അവാർഡ് അർഹിക്കുന്നുവെന്ന് സൈബർ ആക്ടിവിസ്റ്റ് എഡ്വേർഡ് സ്നോഡൻ. ്രടബ്യൂൺ ദിനപത്രമാണ് കഴിഞ്ഞ വാരം അവരുടെ ഒരു ജേർണലിസ്റ്റിന് 500 രൂപ നൽകി ആധാർ വിവരം ചോർത്തിക്കിട്ടിയത് റിപ്പോർട്ട് ചെയ്തത്. വാർത്തയ്ക്ക് പിന്നാലെ ഈ വിവരം അന്വേഷണാത്മകമായി കണ്ടെത്തിയ ജേർണലിസ്റ്റിനും മറ്റ് മൂന്നുപേർക്കുമെതിരെ യുഐഡിഎഐ കേസ് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്നോഡൻ തന്റെ നിലപാട് ട്വീറ്റ് ചെയ്തത്.
ഈ വാർത്തയുടെ പേരിൽ അന്വേഷണം നടത്തുന്നതിന് പകരം ആധാർ വിവരങ്ങൾ സുരക്ഷിതമല്ല എന്ന വിവരം പുറത്തുകൊണ്ടുവന്നതിന് ജേർണലിസ്റ്റിന് അവാർഡ് നൽകുകയാണ് വേണ്ടത്−, സ്നോഡൻ പറയുന്നു

