ഗസ്സയി­­­ലേ­­­ക്കു­­­ള്ള വൈ­­­ദ്യു­­­തി­­­ വി­­­തരണം ഇസ്രാ­­­യേ­­ൽ‍ പു­­­നഃസ്ഥാ­­­പി­­­ച്ചു­


ജറുസലേം : ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി ഇസ്രായേൽ‍. വൈദ്യുതിക്ക് ഇസ്രായേൽ‍ ആവശ്യപ്പെട്ട പണം നൽ‍കാൻ പാലസ്തീൻ തയ്യാറായതോടെയാണ് നടപടി. ഗസ്സ അനുഭവിക്കുന്ന വൈദ്യുത പ്രതിസന്ധിക്ക് ഇതോടെ ചെറിയ ശമനമാകുമെന്നാണ് വിലയിരുത്തൽ‍.

വൈദ്യുതിയും വെള്ളവും ഇല്ലാതായതോടെ വർ‍ഷങ്ങളായി ഗസ നിവാസികൾ കടുത്ത ദുരിതത്തിലായിരുന്നു‍‍. പത്ത് വർ‍ഷത്തിലധികമായി തുടരുന്ന ഇസ്രായേൽ‍ ഉപരോധവും ഇടക്കിടെയുണ്ടാകുന്ന ഇസ്രായേൽ‍ ആക്രമണങ്ങളും ദുരിതം ഇരട്ടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിലോടെ മഹ്മൂദ് അബ്ബാസ് അധ്യക്ഷനായ പാലസ്തീൻ അതോറ്റി കൂടി കൈവിട്ടതോടെ ഗസ്സയിലെ ജനജീവിതം ദുസഹമായി. സ്കൂളുകളും ഫാക്ടറികളും നിശ്ചലമായി. ആശുപത്രികളുടെ പ്രവർ‍ത്തനവും തടസ്സപ്പെട്ടു. വർ‍ഷങ്ങളായുള്ള കടുത്ത ദുരിതത്തിലും പൊരുതി നിന്ന ഗസ്സ നിവാസികൾ‍ പുതിയ തീരുമാനത്തോടെ ഏറെ പ്രതീക്ഷയിലാണ്.

പത്ത് വർ‍ഷങ്ങൾ‍ക്ക് മുന്‍പ് ഗസ്സയിൽ‍ ഹമാസ് സർ‍ക്കാർ‍ അധികാരത്തിലെത്തിയതോടെയാണ് ഇസ്രായേൽ‍ ഉപരോധം കനപ്പിച്ചത്. ഫലസ്തീന്‍ അതോറിറ്റിയുമായുള്ള ഭിന്നതകൾ‍ അവസാനിപ്പിക്കുകയും ഗസ്സയുടെ നിയന്ത്രണത്തിൽ‍ പാലസ്തീൻ അതോറിറ്റിക്ക് പങ്കാളിത്തം അനുവദിക്കുകയും ചെയ്തതോടെയാണ് ഗസ്സക്ക് വൈദ്യുതി അനുവദിക്കാനുള്ള തീരുമാനമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed