റോഡരികിലേക്കു ലോറി പാഞ്ഞുകയറി രണ്ട് കുട്ടികൾ മരിച്ചു


മലപ്പുറം : റോഡരികിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു സ്‌കൂൾ വിദ്യാർഥികൾ മരിച്ചു. കുട്ടികൾ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു. എടക്കര മണിമൂളി സികെഎച്ച്‌എസ്‌എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനി ഫിദ (14), മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാബിൽ (8) എന്നിവരാണു മരിച്ചത്. ഗൂഡല്ലൂർ നിലമ്പൂർ റോഡിൽ വഴിക്കടവിനടുത്ത മണിമൂളിയിൽ രാവിലെ ഒൻപതോടെയാണ് അപകടം. കർണാടകയിൽനിന്നു വന്ന ലോറിയാണു നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്‌റ്റ് ഇടിച്ചു മറിച്ചാണ് റോഡരികിലേക്കു പാഞ്ഞുകയറിയത്. നിർത്തിയിട്ടിരുന്ന ഒരു ബൈക്കും ലോറിക്കടിയിൽപെട്ടു. ആറു പേർക്കു പരുക്കുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed