മെ­ക്സി­ക്കൻ അതി­ർ‍­ത്തി­യിൽ‍ മതിൽ‍ പണി­യാനൊരുങ്ങി അമേ­രി­ക്ക


വാഷിംഗ്ടൺ : മെക്സിക്കോ അതിർ‍ത്തിയിൽ‍ മതിൽ‍ പണിയാനൊരുങ്ങി. യു.എസ്−−−-മെക്സിക്കോ അതിർ‍ത്തിയിൽ‍ മതിൽ‍ പണിയാൻ 1800 കോടി ഡോളർ‍ നീക്കിവെക്കണമെന്ന് പ്രസിഡണ്ട് ഡൊണാൾ‍ഡ് ട്രംപ് യു.എസ് കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടു. പദ്ധതി പൂർ‍ണമായി നടപ്പാക്കാൻ 3,300 കോടി ഡോളർ ചിലവി വരുമെന്നും ആദ്യഘട്ടമായി ‍ 10 വർഷത്തേക്ക് 1800 കോടി ഡോളർ‍ അനുവദിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 

മതിൽ നിർമ്മാണത്തിന് പുറമെ, അനുബന്ധ റോഡ് നിർമ്മാണം, സെക്യൂരിറ്റി നിയമനം, സാങ്കേതികവിദ്യ, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചിലവ് കണക്കാക്കിയിരക്കുന്നത്. 2016ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വേളയിൽ ട്രംപിന്‍റെ മുഖ്യ പ്രചാരണ വാഗ്ദാനമായിരുന്നു മെക്സിക്കൻ അതിർ‍ത്തിയിലെ മതിൽ‍ നിർമ്‍മാണം. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനായി മെക്‌സിക്കോ അതിർത്തിയിൽ വൻമതിൽ പണിയുമെന്നായിരുന്നു ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. 

യു.എസ് കസ്റ്റംസ് കോൺഗ്രസ്സിന് സമർപ്പിച്ച രേഖ പ്രകാരം യു.എസ്സിന്‍റെ 3218 കിലോമീറ്റർ നീളമുള്ള തെക്ക്പടിഞ്ഞാറൻ അതിർത്തിയിൽ 1552 കിലോമീറ്റർ മതിൽ‍ നിർ‍മ്മിക്കാനാണ് പദ്ധതി. 2027 ഓടെ മതിലിന്‍റെ പണി പൂർ‍ത്തീകരിക്കാനാണ് പദ്ധതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed