ഭീ​​​​​​​​­​​​​​​​​ക​ര​സം​ഘ​ട​ന​ക​ളെ­ ക​രി​​​​​​​​­​​​​​​​​ന്പ​ട്ടി​​​​​​​​­​​​​​​​​ക​യി​​​​​​​​­​​​​​​​​ൽ​­ ഉൾപ്പെടുത്തി പാ​​​​​​​​­​​​​​​​​കി​​​​​​​​­​​​​​​​​സ്ഥാ​​­​​ൻ


വാഷിംഗ്ടൺ : അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ തീവ്രവാദ സംഘടനകൾ‍ക്കെതിരെ നിലപാട് കടുപ്പിച്ച് പാക് സർ‍ക്കാർ‍. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദ് നയിക്കുന്ന ജമാഅത് ഉദ് ധവയടക്കം (ജെ.യു.ഡി) തീവ്രവാദ ബന്ധം സംശയിക്കുന്ന 72ഓളം സംഘടനകളെ സർ‍ക്കാർ‍ കരിന്പട്ടികയിൽ‍ പെടുത്തി. പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് പട്ടിക പുറത്തുവിട്ടത്. അഫ്ഗാൻ താലിബാൻ, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാൻ സഹായിക്കാതെ, ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുകയാണെന്നാരോപിച്ച് അമേരിക്ക സാന്പത്തിക സഹായം നിർത്തലാക്കിയതോടെയാണ് പാകിസ്ഥാൻ ഭീകരസംഘടനകളെ കരിന്പട്ടികയിൽപ്പെടുത്താൻ തയ്യാറായത്.  പാകിസ്ഥാനുള്ള യു.എസ് ധനസഹായം നിർത്തിവെച്ചതിന് പിന്നാലെ കൂടുതൽ‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതായും യു.എസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്ന സംഘടനകൾ‍ക്കും സ്ഥാപനങ്ങൾ‍ക്കുമെതിരായ പാക് സർ‍ക്കാരിന്‍റെ നടപടി. മുംബൈ ഭീകരാക്രമണ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫീസ് സയിദിന്‍റെ ജമാഅത് ഉദ് ധവ, ഫലാഹെ ഇൻസാനിയത്ത് എന്നിവ ഉൾപ്പെടെ 72 സംഘടനകളെ കരിന്പട്ടികയിൽ‍ ഉൾ‍പ്പെടുത്തിയ പാക് സർ‍ക്കാർ‍, തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

കരിന്പട്ടികയിൽ‍ ഉൾ‍പ്പെടുത്തിയ സംഘടനകളെ ഏതെങ്കിലും വിധത്തിൽ‍ സഹായിക്കുന്നത് ഭീകരവാദത്തെ സഹായിക്കലായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ‍ പറയുന്നു. 15 വർഷമായി 3300 കോടി ഡോളറിന്‍റെ സൈനിക സാന്പത്തി കസഹായം കൈപ്പറ്റിയ പാകിസ്ഥാൻ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും നൽകിയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് പുതുവത്സര ദിനത്തിൽ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാനുള്ള 2017 സാന്പത്തികവർഷത്തെ അമേരിക്കൻ പ്രതിരോധമന്ത്രാലയത്തിന്‍റെ 90 കോടി ഡോളർ സഖ്യസഹായ ഫണ്ടും (സി.എസ്.എഫ്) മുൻ വർഷങ്ങളിലെ ചിലവഴിക്കാത്ത ഫണ്ടുകളുമാണ് മരവിപ്പിച്ചത്. 2016 സാന്പത്തിക വർഷം വിദേശ സൈനികഫണ്ടായി (എഫ്.എം.എഫ്) കോൺഗ്രസ് അനുവദിച്ച 25.5 കോടി ഡോളറിന്‍റെ സാന്പത്തിക സഹായവും തടഞ്ഞുവെ്ക്കപ്പെടുന്നതിൽ പെടും. 

അതിനിടെ തനിക്കെതിരെ അപകീർ‍ത്തികരമായ പരാമർ‍ശം നടത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം നൽ‍കണമെന്നാവശ്യപ്പെട്ട് പാക് പ്രതിരോധമന്ത്രിക്കെതിരെ ഹാഫീസ് സയിദ് വക്കീൽ നോട്ടീസ് അയച്ചു. യു.എസ് ആവശ്യപ്പെട്ട പ്രകാരം ജമാഅത് ഉദ് ധവയെ നിരോധിച്ചതിന് പിന്നാലെയാണ് സയിദിന്റെ നടപടി. തങ്ങൾ‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും സംഘടനയുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed