മുംബൈ­ തീ­പ്പി­ടി­ത്തം : വി­രമി­ച്ച ഐ.പി­.എസ് ഉദ്യോ­ഗസ്ഥന്റെ­ മകനെ­ പോ­ലീസ് അറസ്റ്റു­ചെ­യ്തു­


മുംബൈ : കമല മിൽസ് കോന്പൗണ്ടിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകനെ പോലീസ് അറസ്റ്റുചെയ്തു. 14 പേർ മരിക്കാനിടയായ തീപ്പിടിത്തത്തിന് ഇടയാക്കിയ മോജോ ബ്രിസ്റ്റോ ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ യുഗ് കെ പതക്കാണ് അറസ്റ്റിലായത്. ബോധപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തതെന്ന് ഡി.സി.പി സച്ചിൻ പാട്ടീൽ പറഞ്ഞു. അഗ്നിശമന സേന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. 

പുണെ, നാഗ്പുർ എന്നിവിടങ്ങളിൽ പോലീസ് കമ്മീഷണറായി ജോലിചെയ്തിട്ടുള്ള ഉദ്യോഗസ്ഥന്റെ മകനാണ് അറസ്റ്റിലായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ മകൻ അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഡിസംബർ 30ന് പോലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ മോജോ ബ്രിസ്റ്റോ 1 എബൗ പബ് എന്നിവയ്ക്കെതിരെ പരാമർശമുണ്ടായിരുന്നു.മോജോ ബ്രിസ്റ്റോയിൽനിന്നാണ് തീ പടർന്നതെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed