ഉത്തര കൊ­റി­യ വി­ക്ഷേ­പി­ച്ച മി­സൈൽ തകർ­ന്ന്­ വീ­ണു­


പ്യോംങ്യാംഗ് : ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ അബദ്ധത്തിൽ അവരുടെ തന്നെ നഗരത്തിൽ പതിച്ചതായി സൂചന. വിക്ഷേപിച്ച് മിനിട്ടുകൾക്കമാണ് മിസൈൽ തകർന്നു വീണത്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പോംഗ്യാംഗിന് 90 മൈൽ ദൂരെയുള്ള ടോക്ച്ചോണിലാണ് മിസൈൽ പതിച്ചത്. 

കഴിഞ്ഞ ഏപ്രിൽ‍ 28 നായിരുന്നു സംഭവം. വിക്ഷേപിച്ച ഉടനെ തകർ‍ന്നുവീണ ഹ്വാസോങ്‌ 12 എന്ന മധ്യദൂര ബാലിസ്‌റ്റിക്‌ മിസൈൽ‍, രണ്ടു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ടോക്‌ചോൺ നഗരത്തെ ഭാഗികമായി തകർ‍ത്തെന്നാണു സൂചന. 

അമേരിക്കൻ ഇന്റലിജൻസ്‌ ഏജൻസികളെ ഉദ്ധരിച്ച്‌ വിവിധ രാജ്യാന്തര മാധ്യമങ്ങളാണ്‌ ഈ വിവരം റിപ്പോർ‍ട്ട്‌ ചെയ്‌തത്‌. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ്‌ അപകടവിവരം പുറത്തായത്‌. നഗരപ്രാന്തത്തിലുള്ള വ്യവസായ മേഖലയിലോ, കാർഷിക പ്രദേശത്തോ ആയിരിക്കാം മിസൈൽ പതിച്ചിട്ടുണ്ടാവുക എന്ന് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. സാറ്റലൈറ്റ് ദൃശ്യങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed