അമേ­­­രി­­­ക്കക്കെ­­­തി­­­രേ ­­­ഇന്ത്യ വോ­­­ട്ട് രേ­­­ഖപ്പെ­­­ടു­­­ത്തി­­­യത് വലി­­­യ തെ­­­റ്റ്


ന്യൂഡൽഹി : യുഎൻ ജനറൽ അസംബ്ലിയിൽ അമേരിക്കക്കെതിരേ ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത് വലിയ തെറ്റാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരേയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വോട്ട് രേഖപ്പെടുത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ നിലപാടിനെ സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്.സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേർ പ്രസ്താവന റീ ട്വിറ്റ് ചെയ്തു.

രാജ്യ താത്പര്യത്തിനെതിരായാണ് ഇന്ത്യ വോട്ട് ചെയ്തതെന്ന് സ്വാമി ആരോപിച്ചു. കശ്മീർ പ്രശനത്തിൽ ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇസ്രയേൽ. എന്നാൽ പാലസ്തീൻ ഒരിക്കൽ പോലും ഇന്ത്യയെ പിന്തുണച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.

പശ്ചിമ ജറുസലേം ഇസ്രായേലിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അമേരിക്കൻ തീരുമാനത്തിൽ യാതൊരു പിഴവുമില്ല. ഇന്ത്യയുടെ എംബസിയും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, സ്വാമി കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കൻ നിലപാടിനെതിരായ പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 128 രാജ്യങ്ങളാണ് യു.എൻ പൊതുസഭയിൽ അനുകൂലിച്ചത്.

പ്രമേയത്തെ അനുകൂലിക്കുന്ന രാജ്യങ്ങൾക്കുള്ള സാന്പത്തിക സഹായം നിർത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് നൂറിലേറെ രാജ്യങ്ങൾ പ്രമേയത്തെഅനുകൂലിച്ചത്. അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒന്പത് രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്. 35 രാജ്യങ്ങൾ വിട്ടുനിന്നു. ജറുസലേമിന്റെ കാര്യത്തിൽ ഇസ്രായേലും പലസ്തീനും ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്നാണ് അമേരിക്കയെ എതിർത്ത് വോട്ട് ചെയ്ത രാജ്യങ്ങൾ സ്വീകരിച്ച നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed