കണ്ണൂർ‍ സർ‍­വ്വകലാ­ശാ­ലയി­ലെ­ മൂ­ല്­യനി­ർ‍­ണയ ക്യാ­ന്പു­കളിൽ‍ സു­രക്ഷാ­ വീ­ഴ്‌ച


കണ്ണൂർ‍ : ബിരുദ വിദ്യാർ‍ത്ഥിയുടെ ഉത്തരപേപ്പർ‍ വഴിയിൽ‍ നിന്ന്‌ കിട്ടിയ വിവാദ സംഭവം പുറത്ത്‌ വന്ന്‌ ദിവസങ്ങൾ‍ക്കുള്ളിൽ‍ കണ്ണൂർ‍ സർ‍വ്വകലാശാലയിലെ മൂല്യനിർ‍ണയ ക്യാന്പുകളിലെ സുരക്ഷാ വീഴ്‌ചകളെക്കുറിച്ച്‌ കൂടുതൽ‍ വിവരങ്ങൾ‍ പുറത്ത്. സർ‍വ്വകലാശാലയിലെ ബിരുദ പരീക്ഷകളുടെ മൂല്യ നിർ‍ണയം തോന്നുംപടിയാണെന്ന ആക്ഷേപവും ശക്തമാകന്നു‌. മൂല്യനിർ‍ണയ ക്യാന്പുകളിൽ‍ വൻ‍സുരക്ഷാ വീഴ്‌ച്ചകളാണുള്ളത്‌.

നിലവിൽ‍ അഞ്ച്‌ കേന്ദ്രങ്ങളിലായി തുടരുന്ന ബിരുദ മൂല്യനിർ‍ണയ ക്യാന്പുകളിലെ അപാകതകളെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടും അധികൃതർ‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. മൂല്യനിർ‍ണയ ക്യാന്പുകളിൽ‍ നിന്നും ഉത്തരപേപ്പറുകൾ‍ യാതൊരുകാരണവശാലും പുറത്ത് കൊണ്ടു പോകരുതെന്നാണ്‌ വ്യവസ്ഥ. ഇതുറപ്പാക്കാനായി ഒന്നിലേറെ രജിസ്റ്ററുകൾ‍ ക്യാന്പുകളിൽ‍ സൂക്ഷിക്കുന്നു‌. ക്യാന്പുകളിൽ‍ ഉത്തരപേപ്പറുകൾ‍ മൂല്യനിർ‍ണയത്തിനായി എടുക്കുന്ന വേളയിലും മൂല്യനിർ‍ണയം പൂർ‍ത്തിയാവുന്ന ഘട്ടത്തിലും അദ്ധ്യാപകർ‍ ക്യാന്പ്‌ രജിസ്റ്ററിൽ‍ ഒപ്പിടണം. ഓരോക്യാന്പിന്റെയും ചെയർ‍മാൻമാർ‍ ഇതുറപ്പാക്കുകയും വേണം. എന്നാൽ‍ ക്യാന്പുകളിൽ‍ നിന്നും ഉത്തരപേപ്പറുകൾ‍ ചില അദ്ധ്യാപകർ‍ വീടുകളിലേക്ക്‌ കൊണ്ടുപോകുന്നതായി ക്യാന്പംഗങ്ങൾ‍ തന്നെ വ്യക്തമാക്കുന്നു. 

ഉത്തരപേപ്പറുകൾ‍ ഒട്ടും സുരക്ഷിതത്വമില്ലാതെയാണ്‌ അദ്ധ്യാപകർ‍ മൂല്യനിർ‍ണയത്തിനായി വീടുകളിലേക്ക്‌ കൊണ്ടുപോകുന്നത്‌. മൂല്യനിർ‍ണയ ക്യാന്പുകളിൽ സർ‍ക്കാർ‍, എയ്‌ഡഡ്‌ കോളജുകളിലെ അദ്ധ്യാപകർ‍ ക്യാന്പുകളിൽ‍ പങ്കെടുക്കാൻ‍ വൈമനസ്യം കാണിക്കുന്പോൾ‍ ഉത്തരപേപ്പറുകൾ‍ വിലയിരുത്തുന്നത്‌ അൺ‍ എയ്‌ഡഡ്‌ കോേളജുകളിലെ അദ്ധ്യാപകരാണ്‌. 

അതേ സമയം സർ‍വ്വകലാശാല ഉത്തരപേപ്പർ‍ വഴിയിൽ‍ നിന്ന്‌ കണ്ടെത്തിയ സംഭവത്തിൽ‍ െ്രെകംബ്രാഞ്ച്‌ അന്വേഷണം നടത്തുമെന്ന്‌ വൈസ്‌ ചാൻ‍സിലർ‍ വ്യക്തമാക്കിയിരുന്നു. എന്നാൽ‍ നിലവിൽ‍ കണ്ണൂർ‍ ടൗൺ‍ പോലീസാണ്‌ അന്വേഷണം നടത്തുന്നത്‌. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed