ബി​­​­​­​ജെ​­​­​­​പി​­​­​­​യു​­​­​­​ടെ­­­ അ​ടി​­​­​­​സ്ഥാ​­​­​­​നം ​നു​­​­​­​ണ​ക​ളി​­​­​­​ലാ​­​­​­​ണെ​­​­​­​ന്ന് രാ​­​­​­​ഹു​ൽ ഗാ​­​­​­​ന്ധി­­­


ന്യൂഡൽഹി : ബിജെപിയുടെ അടിസ്ഥാനം നുണകളിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിൽ ബിജെപി വികസനത്തിന്‍റെ പേരിൽ ജനങ്ങളെ പരസ്യമായി വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ എല്ലാ നിർമിതികളും  നുണകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഗുജറാത്തിലെ മോദി മോഡൽ‌ നുണയാണ്. ആളുകളോട് സംസാരിക്കുന്പോൾ അവർ പറയുന്നത് മോദി മാതൃക  എന്നൊന്നില്ലെന്നാണ്. ബിജെപി ഗുജറാത്തിലെ വിഭവങ്ങൾ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ബജെപിയുടെ നുണകൾ ഓരോന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയായി മാറ്റിയെടുത്ത അമിത് ഷായുടെ മകനെ  സംബന്ധിച്ചാണ് ആദ്യത്തേത്. പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. രണ്ടാമത്തേത് റാഫേൽ ഇടപാട് സംബന്ധിച്ചാണ്. പ്രധാനമന്ത്രിയോട് നമ്മൾ  മൂന്നു ചോദ്യം ഉന്നയിച്ചു. ഒന്നിനുപോലും അദ്ദേഹം ഉത്തരം പറയാൻ തയാറായില്ലെന്നും രാഹുൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed