ഉത്തരകൊ­റി­യക്ക് ആണവാ­യു­ധമേ­ന്തി­യ രഹസ്യ ചാ­വേർ‍ സൈ­ന്യമു­ണ്ടെ­ന്ന് വെ­ളി­പ്പെ­ടു­ത്തൽ


പ്യോംഗ്യാംഗ് : ആണവായുധങ്ങളേന്തിയ രഹസ്യചാവേർ സൈന്യം ഉത്തരകൊറിയയെ സംരക്ഷിക്കാൻ ഉണ്ടെന്ന് മുൻ സൈനികൻ വെളിപ്പെടുത്തി. ഇവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞു കയാറാൻ തയ്യാറായി നിൽക്കുകയാണ്. കിം ജോങ് ഉന്നിനായി ജീവൻ നൽകാൻ പോലും തയ്യാറായി ബലം പ്രയോഗിച്ച് മനം മാറ്റം നടത്തിയ രഹസ്യ സൈനികരാണിവർ. ലണ്ടനിലേക്ക് ചേക്കേറിയ മുൻ ഉത്തരകൊറിയൻ സൈനികനായ ജൂയിൽ കിം ആണ് ഇത്തരത്തിലുള്ള സൈന്യം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

സൈനിക മേധാവിമാർ നേരിട്ട് തിരഞ്ഞെടുത്ത് പരിശീലനം നൽകിയവരാണ് ഈ രഹസ്യസൈനികർ. ബലം പ്രയോഗിച്ച് മനം മാറ്റം നടത്തി റോബോർട്ടിന് തുല്യമാക്കി സജ്ജരാക്കിയവരാണ് ഈ സംഘം. സ്വയം ചിന്തയില്ലാത്ത രഹസ്യ സൈനികർ കിം ജോങ് ഉന്നിനു വേണ്ടിയാണ് തങ്ങളുടെ ജീവൻ അർപ്പിച്ചിരിക്കുന്നത്.

ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായുള്ള ചെറിയ സംഘർഷത്തിൽ പോലും ഉത്തരകൊറിയ ഇത്തരത്തിലുള്ള രഹസ്യ സൈനികരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ജൂയിൽ കിം പറഞ്ഞു. രാസായുധങ്ങളും ഇവർ ഉപയോഗിച്ചേക്കുമെന്നും ജൂയിൽ കിം ലണ്ടൻ പത്രമായ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed