പാ­കി­സ്ഥാ­നി­ലെ­ സി­ഖു­കാ­രെ­ മതം മാ­റ്റു­ന്ന വി­ഷയം ഏറ്റെ­ടു­ക്കു­മെ­ന്ന് സു­ഷമ സ്വരാ­ജ്


അഹമ്മദാബാദ് : പാകിസ്ഥാനിൽ സിഖ് മതസ്ഥർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്ന വിഷയം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വിഷയം സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ചയാണ് വിഷയം പഞ്ചാബ് മുഖ്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സിഖ് മതസ്ഥർ നേരിടുന്ന അവസ്ഥ അംഗീകരിക്കാൻ സാധിക്കില്ലെന്നും അമിരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. അവരെ സഹായിക്കണമെന്നും സുഷമ സ്വരാജിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അവരുടെ സിഖ് പാരന്പര്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അമരീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു.  

പാകിസ്ഥാനിലെ താൽ ടെസിൽ അസിസ്റ്റന്റ് കമ്മീഷണറായ യാക്കൂബ് ഖാൻ തങ്ങളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് കാട്ടി ഹാങ്ഗുവിലെ സിഖ് മതസ്ഥർ അധികൃതർക്ക് പരാതി നൽകിയിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സിഖ് മതസ്തർ മതവിവേചനം അനുഭവിക്കുന്നത്. പ്രവിശ്യയിലെ ഹങ്ഗു ജില്ലയിലാണ് സിഖ് മതസ്ഥർ താമസിക്കുന്നത്. ഇവിടെ 10,000 സിഖ് മതവിശ്വാസികൾ ഉണ്ടെന്നാണ് കണക്ക്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പാക് പ്രവിശ്യയാണ് ഖൈബർ പഖ്തൂൺഖ്വ. പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ കേന്ദ്രമാണ് ഇവിടം. പ്രദേശത്ത് സിഖ് മതവിശ്വാസികൾ നേരിടുന്ന പ്രതിസന്ധിയിൽ സുഷമ സ്വരാജ് ആശങ്ക അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed