മെക്സിക്കോയിൽ ബസ് അപകടം: 12 പേർ മരിച്ചു
മെക്സിക്കോ സിറ്റി : ടൂറിസ്റ്റ് ബസ് മറിഞ്ഞ് മെക്സിക്കോയിൽ 12 പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ മെക്സിക്കോയിലെ മായാൻ റൂയിൻസിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
അമേരിക്ക, ഇറ്റലി, സ്വീഡൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.

