ഓഖി : കൊ­ച്ചി­യിൽ‍ നി­ന്ന് 25 ബോ­ട്ടു­കൾ‍ തി­രച്ചി­ലി­നാ­യി­ പുറപ്പെട്ടു


എറണാകുളം : ഓഖി ചുഴലികാറ്റിൽപ്പെട്ടബോട്ടുകളെയും തൊഴിലാളികളെയും തേടി കൊച്ചിയിൽ ‍നിന്ന് 25 ബോട്ടുകൾ‍ ഇന്നലെ കടലിലേക്ക് പോയി. കടൽ‍ അരിച്ചുപെറുക്കി തിരച്ചിൽ‍ നടത്തുന്നതിനാണ് വീണ്ടും ബോട്ടുകൾ‍ കടലിൽ‍ ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ‍ ചേർ‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് കൊച്ചിയിൽ‍നിന്ന് ബോട്ടുകൾ‍ പോയത്.

ഓരോ ബോട്ടിനും 3,000 ലിറ്റർ‍ ഡീസലും തൊഴിലാളികൾ‍ക്കുള്ള ചെലവിനായി ഓരോ ബോട്ടിനും 16,000 രൂപയും സർ‍ക്കാർ‍ നൽ‍കുന്നുണ്ട്. നാലുദിവസം കടലിൽ‍ ഇവർ‍ തിരച്ചിൽ‍ നടത്തും. ഓരോ ബോട്ടിലും അഞ്ച് തൊഴിലാളികൾ‍ വീതമുണ്ട്. കൊച്ചിയിൽ‍ നിന്ന് വടക്കോട്ട് ബേപ്പൂർ‍ വരെയുള്ള കടലിലാണ് ഇവർ‍ തിരച്ചിൽ‍ നടത്തുക. 200 നോട്ടിക്കൽ‍ മൈൽ‍ ദൂരം വരെ തിരച്ചിൽ‍ നടത്തും. കടലിൽ‍ മൃതദേഹങ്ങശളോ ബോട്ടുകളോ കണ്ടെത്തിയാൽ കരയ്‌ക്കെത്തിക്കാൻ നടപടിയുണ്ടാകും. കടലിൽ‍ തകരാറായി കിടക്കുന്ന ബോട്ടുകളിൽ‍ തൊഴിലാളികളുണ്ടാകാനുള്ള സാധ്യതയും അധികൃതർ‍ തള്ളിക്കളയുന്നില്ല. 

ഇന്നലെ രാവിലെ ബോട്ടുകളെ യാത്രയയയ്ക്കാൻ‍ കെ.ജെ. മാക്‌സി എം.എൽ‍.എ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ‍ എസ്. മഹേഷ്, ബയിഗ് ഏജന്റ്‌സ് അസോസിയേഷൻ‍ ഭാരവാഹികളായ എ.എം. നൗഷാദ്, എം. മജീദ്, ബോട്ടുടമ അസോസിയേഷൻ‍ ജനറൽ‍ സെക്രട്ടറി ജോസഫ് സേവ്യർ‍ കളപ്പുരയ്ക്കൽ‍ തുടങ്ങിയവർ‍ ഹാർ‍ബറിലെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed