അഴി­മതി­ അന്വേ­ഷണം നേ­രി­ട്ട ചൈ­നീസ് ജനറൽ ജീ­വനൊ­ടു­ക്കി­


ബെയ്ജിംഗ് : അഴിമതിയുടെ പേരിൽ അന്വേഷണം നേരിടുകയായിരുന്ന മുതിർന്ന ജനറൽ ജീവനൊടുക്കിയതായി ചൈനീസ് മാധ്യമ റിപ്പോർട്ട്. സൈനിക കാര്യങ്ങളിലെ പരമോന്നത സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ നിന്നു കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട ജനറൽ ഷാംഗ് യാംഗി(66)നെ 23ന് അദ്ദേഹത്തിന്‍റെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാർട്ടിയും രാജ്യവും നൽകുന്ന ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ നാണം കെട്ട രീതിയിൽ ജനറൽ ജീവനൊടുക്കുകയായിരുന്നുവെന്നു പ്രതിരോധ മന്ത്രാലയത്തിന്‍റെയും പട്ടാളത്തിന്‍റെയും വെബ്സൈറ്റിൽ പറഞ്ഞു. 

പട്ടാളത്തിന്‍റെ രാഷ്‌ട്രീയ പ്രവർത്തക സമിതിയുടെ ഡയറക്ടറായിരുന്നു ജനറൽ ഷാംഗ്. അഴിമതിയുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട സി.എം.സി വൈസ് ചെയർമാന്മാരായ ജനറൽ ഗുവോ ബോക്സിയോംഗ്, ജനറൽ ഷു കെയ്ഹൗ എന്നിവരുമായി ഇദ്ദേഹത്തിനു ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടു. കൈക്കൂലി നൽകിയും സ്വീകരിച്ചും വലിയ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കണക്കില്ലാത്ത സ്വത്തുക്കളും കണ്ടെത്തി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed