ഓയിൽ പൈ­പ്പ് ലൈൻ സ്‌ഫോ­ടനം : നടു­ക്കം വി­ട്ടു­മാ­റാ­തെ ബൂ­രി­ ഗ്രാ­മവാ­സി­കൾ


മനാമ : വെള്ളിയാഴ്ച ബൂരി ഗ്രാമവാസികൾക്ക് ഭീതിയുടെ രാത്രിയായിരുന്നു. അപകടസ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ ആകാശത്തേയ്ക്ക് അഗ്നിജ്വാലകൾ ഉയരുന്നത് കണ്ട് താൻ ഞെട്ടിയതായി മുഹമ്മദ് ജലാൽ പറഞ്ഞു. കുടുംബത്തെ രക്ഷിക്കാനായി താൻ തന്റെ വീട്ടിലേയ്ക്ക് ഓടി. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സംഭവസ്ഥലത്തുനിന്ന് മാറ്റി. അപ്പോഴേയ്ക്കും ഗ്രാമത്തെ ക്രൂഡോയിലും അഗ്നിജ്വാലയും മൂടിയിരുന്നു.

സ്‌ഫോടന ശബ്ദത്തിൽ വീടിന്റെ വാതിലുകളും ജനലുകളും വിറച്ചു. അൽ അമാൽ ഹോസ്പിറ്റലിന് സമീപത്ത് ഒരു വൻ അഗ്നി സ്തംഭമാണ് ഞങ്ങൾ കണ്ടതെന്ന് ഡോ. രാധിക ലക്ഷ്മി പറഞ്ഞു. രാധികയും ഭർത്താവും സംഭവസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് താമസിച്ചിരുന്നത്. 

കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ വീടുകളിൽ നിന്ന് ഗ്യാസ് സിലണ്ടറുകൾ നീക്കം ചെയ്തു. ഗ്യാസ് സിലണ്ടറുകൾ തുറന്ന സ്ഥലത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോയതായി സെയ്ദ് മുഹമ്മദ് പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed