സർതാജ് അസീസ് ഇന്ത്യ സന്ദർശിക്കും
ഇസ്ലാമാബാദ് : പാക്കിസ്‌ഥാൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യ സന്ദർശിക്കും. ഡിസംബർ മൂന്നിനു നടക്കുന്ന ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പാക്കിസ്‌ഥാനിൽ വച്ചു നടക്കാനിരുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ല എന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. എന്നാൽ പാക്കിസ്‌ഥാന്റെ നയം അതല്ലെന്നും ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ താൻ പങ്കെടുക്കുമെന്നു അസീസ് വ്യക്‌തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അയവുവരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി. പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിക്കു ശേഷം ഇതാദ്യമായാണ് ഒരു പാക് നേതാവ് ഇന്ത്യ സന്ദർശിക്കുന്നത്.

