ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാനും താത്പര്യമില്ല: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: താൻ ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് താൻ ആം ആദ്മി പാർട്ടിയിലേക്ക് പോകുന്നെന്ന രീതിയിലുള്ള വാർത്തകൾ ഭാഗ്യലക്ഷ്മി നിഷേധിച്ചത്.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേരാനും തനിക്ക് താത്പര്യമില്ലെന്നും ആര് നല്ലത് ചെയ്താലും താൻ അവരോടൊപ്പം ഉണ്ടാകും. മറിച്ചാണെങ്കിൽ പ്രതിരോധിക്കാനും. തന്‍റെ പ്രവർത്തനം ഒരു രാഷ്‌ട്രീയത്തിലും മതത്തിലും അധിഷ്ഠിതമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

