സിറിയയിലെ റഷ്യൻ ആക്രമണം നിയമലംഘനമെന്ന് അമേരിക്ക


വാഷിംഗ്‌ടൺ : സിറിയയിൽ റഷ്യൻ സൈന്യം നടത്തിവരുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമെന്ന് അമേരിക്ക. അടുത്തിടെ റഷ്യൻ - സിറിയൻ ഭരണകൂടങ്ങൾ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നേരെ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് എലിസബത്ത് ട്രൂഡോ ഇക്കാര്യം പറഞ്ഞത്.

ഇരു ഭരണകൂടങ്ങളും സിറിയയിൽ നടത്തി വരുന്ന വ്യോമാക്രമണദി ശക്തമായി എതിർക്കുന്നതായും അവർ പറഞ്ഞു. അഞ്ച് ആശുപത്രികൾക്ക് നേരെയും ഒരു മൊബൈൽ ക്ലിനിക്കിന് നേരെയും അടുത്തിടെ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ തികഞ്ഞ ലംഘനമാണെന്ന് അവർ പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed