പാകിസ്ഥാനിലെ വാഹനാപകടം: മരണം 30 ആയി
ഇസ്ലാമാബാദ്: പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ 30 ആയി. റഹിം യാർ ഖാൻ ജില്ലയിൽ ഖാൻപുർ മേഖലയിൽ രണ്ടു ബസുകൾ തമ്മിൽ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 65 പേർക്ക് പരിക്കേറ്റിരുന്നു. കറാച്ചിയിൽ നിന്നും ബഹവൽപുരിലേക്ക് പോയ ബസും സാദിഖ്ബാദിൽ നിന്നും ഫൈസലാബാദിലേക്ക് പോയ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

