ചേരാനെല്ലൂർ കാറപകടം: വീഴ്ച വരുത്തിയ ചേരാനെല്ലൂർ എസ്.എച്ച്.ഒ അടക്കം നാല് പൊലീസുകാർക്ക് സസ്പെൻഷൻ
ഷീബ വിജയൻ
കൊച്ചി: ചേരാനെല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ ശ്യാംകുമാർ, എ.എസ്.ഐ മനോജ്, സി.പി.ഒ അരുൺ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത ജഡ്ജിയുടെ മകനെ സംഭവദിവസം തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പതിനേഴുകാരനെതിരെ കൂടുതൽ കടുപ്പമേറിയ വകുപ്പുകൾ ചുമത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും അധികാരികൾ നിർബന്ധിതരായത്.
DSADASDASS

