ചൈനയിൽ വൻ സാമ്പത്തിക പ്രതിസന്ധി: 670 ചെറുകിട ബാങ്കുകൾ അടച്ചുപൂട്ടി; ലയനം വേഗത്തിലാക്കി സർക്കാർ


ശാരിക

ബീജിംഗ്: ചൈനയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കിട്ടാക്കടവും ഉയർന്നതിനെ തുടർന്ന് ബാങ്കിങ് മേഖലയിൽ വലിയ അഴിച്ചുപണി നടക്കുന്നു. ധനകാര്യ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ലയന നടപടികൾ വേഗത്തിലാക്കിയതോടെ 670ഓളം ചെറുകിട ബാങ്കിങ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും പ്രവർത്തിച്ചിരുന്ന ചെറുകിട വായ്പാ സഹകരണ സ്ഥാപനങ്ങളും പ്രാദേശിക ബാങ്കുകളുമാണ് വലിയ പ്രതിസന്ധി നേരിട്ട് വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കപ്പെട്ടത്. ഗ്രാമീണ ബാങ്കുകളുടെ ആസ്തിയിൽ നിന്നുള്ള വരുമാനം 2021ലെ 0.56 ശതമാനത്തിൽ നിന്ന് മുൻവർഷത്തിന്റെ ആദ്യ പകുതിയിൽ 0.45 ശതമാനമായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും പ്രാദേശിക ഭരണകൂടങ്ങളുടെ കടബാധ്യതകളുമാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്. വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയാതെ വന്നതോടെ പല സ്ഥാപനങ്ങളുടെയും അടിത്തറ തകർന്നു. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ വരെ ഉണ്ടായതോടെയാണ് സർക്കാർ ഇടപെടൽ ശക്തമാക്കിയത്. പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ വലിയ ബാങ്കുകളുടെ ശാഖകളാക്കി മാറ്റുകയാണ് നിലവിൽ ചെയ്യുന്നത്. എങ്കിലും ഒരേസമയം ഇത്രയധികം ബാങ്കുകൾ ഇല്ലാതാകുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടുത്ത ആഭ്യന്തര വെല്ലുവിളികളുടെ സൂചനയാണ്. വരും മാസങ്ങളിലും കൂടുതൽ ലയന നടപടികൾ തുടരുമെന്നാണ് വിവരങ്ങൾ.

article-image

asxasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed