'മന്ത്രിയെയും രജിസ്ട്രാറെയും വേദിയിലിരുത്തി പ്രതിഷേധം'; ഡി.ജെ വിലക്ക് ഉത്തരവ് യൂണിയൻ ചെയർമാൻ കീറിയെറിഞ്ഞു


ഷീബ വിജയൻ

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ പരിപാടികൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് കൃഷിമന്ത്രി ടി. സിദ്ധീഖിന്റെ മുന്നിൽ വെച്ച് യൂണിയൻ ചെയർമാൻ സി.പി. ഹരിനന്ദ് കീറിയെറിഞ്ഞു. സർവകലാശാല യൂണിയൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയും രജിസ്ട്രാറും വേദിയിലിരിക്കെയാണ് ഈ സംഭവം നടന്നത്.

കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഡി.ജെ, മ്യൂസിക്കൽ പരിപാടികൾ തടഞ്ഞുകൊണ്ട് അടുത്തിടെ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. മറ്റ് സർവകലാശാലകളിൽ ഇല്ലാത്ത വിലക്ക് ഇവിടെ മാത്രം എന്തിനാണെന്ന് യൂണിയൻ ചെയർമാൻ ചോദിച്ചു.

13 വർഷത്തിന് ശേഷമാണ് കാർഷിക സർവകലാശാല യൂണിയൻ എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്തത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ രജിസ്ട്രാറുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഹരിനന്ദ് വ്യക്തമാക്കി. നേരത്തെ, ബി.ജെ.പി സംഘടനാ നേതാവായ ഡോ. സജിത റാണിയെ വൈസ് ചാൻസലറായി നിയമിച്ചതിലും സർവകലാശാലയിൽ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു.

article-image

vcdsddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed