പി.കെ. ശ്രീമതിക്കെതിരെ അപകീർത്തികരമായ പ്രചാരണം: മാധ്യമങ്ങൾക്കെതിരെ നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
മുൻ എം.എൽ.എയുടെ ഭാര്യയെന്ന പദവി ഉപയോഗിച്ച് അനധികൃതമായി നിയമസഭാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് പി.കെ. ശ്രീമതി പരാതി നൽകിയത്. മുഖ്യമന്ത്രിക്കു പുറമെ വനിതാ കമ്മീഷനും പോലീസ് മേധാവിക്കും അവർ പരാതി നൽകിയിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്തുള്ള തന്നെ ബോധപൂർവം വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും, അടിസ്ഥാനരഹിതമായ വാർത്ത നൽകുന്നതിന് മുൻപ് വിശദീകരണം തേടാൻ പോലും മാധ്യമങ്ങൾ തയ്യാറായില്ലെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പൊതുസമൂഹത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
eqwesaeqw

