അനധികൃത പണപ്പിരിവിന് 10,000 ദീനാർ വരെ പിഴ: പുതിയ ചട്ടങ്ങളുമായി സാമൂഹിക വികസന മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ പൊതു ആവശ്യങ്ങൾക്കായി നടത്തുന്ന അനധികൃത പണപ്പിരിവുകൾക്ക് 10,000 ദീനാർ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. നിയമവിരുദ്ധമായി ശേഖരിക്കുന്ന തുക മരവിപ്പിക്കാനും നിയന്ത്രണത്തിലാക്കാനും സാമൂഹിക വികസന മന്ത്രാലയത്തിന് അധികാരം നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 51, 52, 53 എന്നീ ഉത്തരവുകളിലൂടെയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

പുതിയ ഉത്തരവുകളുടെ ഭാഗമായി പണപ്പിരിവിനുള്ള അപേക്ഷകൾ പരിശോധിക്കുന്നതിനും, വിദേശ ഫണ്ടുകൾ നിരീക്ഷിക്കുന്നതിനുമായി ഫൈനാൻഷ്യൽ ലൈസൻസിങ് ഓഫീസ് രൂപീകരിച്ചു. ലൈസൻസില്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ പൊതു ആവശ്യങ്ങൾക്ക് പണം സ്വരൂപിക്കാൻ കഴിയില്ല. എന്നാൽ വ്യക്തികൾക്ക് മതപരമായ ആവശ്യങ്ങൾക്ക് മാത്രമായി നിബന്ധനകളോടെ പണപ്പിരിവ് നടത്താം. നിയമലംഘനങ്ങൾക്ക് 100 ദീനാർ മുതൽ 10,000 ദീനാർ വരെയാണ് പിഴ. സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൃത്യമായി സൂക്ഷിക്കാതിരുന്നാൽ പരമാവധി 3,000 ദീനാർ പിഴ ഈടാക്കും.

സമാഹരിച്ച തുകയുടെ ഭരണപരമായ ചെലവുകൾ 10 ശതമാനത്തിൽ കൂടരുത്. പണപ്പിരിവിന് സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്കുകളിൽ പ്രത്യേക അക്കൗണ്ട് ഉപയോഗിക്കുകയും, കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഇത്തരം സാമ്പത്തിക രേഖകൾ 5 വർഷത്തേക്ക് സൂക്ഷിക്കണം. കൂടാതെ ആരാധനാലയങ്ങൾക്ക് ഉള്ളിലെ പണപ്പിരിവ്, പണപ്പിരിവിനായി കുട്ടികളെ ഉപയോഗിക്കൽ എന്നിവ പൂർണ്ണമായി നിരോധിച്ചു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed