ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ, റിഫ ക്യാമ്പസുകളിൽ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക സമൂഹത്തിന്റെ അർപ്പണബോധത്തെയും വിലമതിക്കാനാവാത്ത സംഭാവനകളെയും ചടങ്ങിൽ ആദരിച്ചു.

article-image

dfsf

article-image

ഡോ. എസ്. രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഹാരാർപ്പണം നടത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ചടങ്ങിൽ യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഉത്തരവാദിത്തമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിലും അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തരംഗ് യുവജനോത്സവം വൻ വിജയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അധ്യാപകർക്ക് ചടങ്ങിൽ ഹൗസ് ഒഫീഷ്യൽ അവാർഡുകൾ വിതരണം ചെയ്തു.

article-image

sedsr

article-image

csds

article-image

സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

cvbc

You might also like

  • Lulu Exchange
  • Straight Forward

Most Viewed