പമ്പാവാസൻ നായർക്ക് കെ.എസ്.സി.എ 'സമർപ്പണം 2026' മന്നം അവാർഡ് നൽകി ആദരിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അമദ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ് ബഹ്റൈൻ) നൽകുന്ന 'മന്നം അവാർഡ്' സമ്മാനിച്ചു. അധാരി പാർക്കിലെ അൽ ദുറ ഹാളിൽ നടന്ന സംഘടിപ്പിച്ച 'സമർപ്പണം 2026' പ്രൗഢഗംഭീരമായ ചടങ്ങിലാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
മന്നം അവാർഡിനൊപ്പം വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്കുള്ള സമർപ്പൺ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ബാബുരാജ് (കർമ്മയോഗി അവാർഡ്), സാബു ഫ്രാൻസിസ് (സാമൂഹിക സേവനം), മാസ്റ്റർ മുഹമ്മദ് ബാസിൽ (കായികം), അമ്പിളിക്കുട്ടൻ മാസ്റ്റർ (സംഗീതം), അനിൽ കുമാർ മുതുകുളം (അംഗങ്ങൾക്കുള്ള മാന്യത പുരസ്കാരം) എന്നിവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ബഹ്റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര, കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ, ജനറൽ കൺവീനർ ആദർശ് മാധവൻകുട്ടി, ജൂറി ചെയർമാൻ അജയ് കൃഷ്ണൻ, മറ്റ് ജൂറി അംഗങ്ങൾ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
szf

